Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

27 Jul 2025 11:24 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. 


മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് ആദ്യഘട്ട പരിശോധന നടന്നത്. 5983 കണ്‍ട്രോള്‍ യൂണിറ്റും 31273 ബാലറ്റ് യൂണിറ്റുകളും ആണ് ആദ്യഘട്ട പരിശോധനയ്ക്ക് വിധേയമാക്കിയത്. അടുത്തമാസം 25 വരെയാണ് ഫസ്റ്റ് ലെവല്‍ ചെക്കിങ് നടക്കുക. വിവിധ വകുപ്പുകളില്‍ നിന്നായി 125 ഉദ്യോഗസ്ഥരെയും ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രണ്ട് എഞ്ചിനീയര്‍മാരെയും നിയോഗിച്ചു.


ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, സീനിയര്‍ സൂപ്രണ്ട് അന്‍സു ബാബു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജിസ്‌മോന്‍, ബിനു, ഇലക്ഷന്‍ വിഭാഗം ജീവനക്കാരായ നാരായണന്‍, അഷ്‌റഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News