Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരവ് സ്ഥിരീകരിച്ച് ലയണൽ മെസി: ഡിസംബറിൽ ഇന്ത്യയിൽ എത്തും

02 Oct 2025 19:34 IST

Enlight News Desk

Share News :

GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി  ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തും. തന്റെ സന്ദർശനവിവരം വെളിപെടുത്തിയ മെസി ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി. ഇന്ത്യയിൽ മികച്ച ആരാധകരാണ്, 14 വർഷം മുമ്പ്എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. 

വീണ്ടും ഇന്ത്യയിൽ എത്താനും ആരാധകരെ കാണാനും കാത്തിരിക്കുന്നെന്നും മെസി പറഞ്ഞു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്‍റര്‍ മിയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്സ് എന്നിവരും മെസിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്.അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദമത്സരത്തിലും മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

Follow us on :

More in Related News