Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സ്കൂൾ കലോത്സവം:സ്വർണ കപ്പിന് സ്വീകരണം നൽകി

12 Jan 2026 20:59 IST

MUKUNDAN

Share News :

ഗുരുവായൂർ:64 മത് സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണ കപ്പിന് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ സ്വീകരണം നല്കി.മമ്മിയൂർ ലിറ്റിൽ ഫ്ലവർ സി ജി എച്ച്എസ്എസ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന കലോത്സവത്തിൽ യോഗ്യത നേടിയവർ ബാനറിന് പിന്നിൽ അണിനിരന്നു .വിവിധ വിദ്യാലയങ്ങളിലെ വാദ്യ മേളങ്ങളോടെയും വിവിധങ്ങളായ കലാരൂപങ്ങളുടെയും അകമ്പടിയോടെ സന്നദ്ധ സംഘടനകളായ ഗൈഡ്സ് ,എൻസിസി,എൻഎസ്എസ്,ജെആർസി,എസ് പി സി എന്നിവയിലെ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ കൊളുത്തിയ ദീപശിഖ ലിറ്റിൽ ഫ്ലവർ യുപി,ഹൈസ്കൂൾ പ്രധാന അധ്യാപകരായ സിസ്റ്റർ സിമി മരിയ,സിസ്റ്റർ ഡൽഹി എന്നിവർക്ക് കൈമാറി വേദിയിലെത്തിച്ചു.തുടർന്ന് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഏറ്റുവാങ്ങി.തുടർന്ന് നടന്ന സമ്മേളനത്തിൽ ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്ന ജേക്കബ് സ്വാഗതം പറഞ്ഞു.സുനിത അരവിന്ദൻ അധ്യക്ഷവഹിച്ചു.എ.എച്ച്.അക്ബർ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,കൗൺസിലർമാർ,വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ,രക്ഷിതാക്കൾ,പിടിഎ പ്രതിനിധികൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.ചാവക്കാട് നഗരസഭ എട്ടാം വാർഡ് അംഗം കെ.സി.സുനിൽ യോഗത്തിന് നന്ദി പറഞ്ഞു.




Follow us on :

More in Related News