Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 20:02 IST
Share News :
പാലക്കാട് : കൊല്ലങ്കോട് എക്സൈസ് റേഞ്ച് പരിധിയിലെ പയ്യലൂരിൽ സ്കൂളിന് സമീപം പലചരക്ക് കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവന്ന കടകളുടെ ലൈസൻസ് റദ്ദാക്കി.
കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിഷാന്തും പാർട്ടിയും ചേർന്ന് ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് പയ്യലൂർ TKD യു.പി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന റഷീദ, ഹസ്സൻ മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. തുടർന്ന് COTPA നിയമ പ്രകാരം പിഴ ഈടാക്കുകയും തുടർ നടപടികൾക്കായി കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടകളുടെ ലൈസൻസ് റദ്ദ് ചെയ്ത് ഉത്തരവായത്.
Follow us on :
Tags:
More in Related News
Please select your location.