Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡ് : പൂര്‍ത്തീകരണത്തിനായി 7.87 കോടി അനുവദിച്ചു

05 Oct 2024 08:30 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡ് : പൂര്‍ത്തീകരണത്തിനായി 7.87 കോടി അനുവദിച്ചു



 പുതുക്കാട് മണ്ഡലത്തിലെ പറപ്പൂക്കര പഞ്ചായത്തില്‍ കരാറുകാരന്റെ അനാസ്ഥ മൂലം മുടങ്ങിക്കിടന്നിരുന്ന കുറുമാലിതൊട്ടിപ്പാള്‍മുളങ്ങ് റോഡിന്റെ അവശേഷിക്കുന്ന പ്രവര്‍ത്തികള്‍ക്കായി 7.87 കോടി രൂപ അനുവദിച്ചതായി കെ.കെ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. 10 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം,കെ കെ രാമചന്ദ്രന്‍ എംഎല്‍എ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ ഒഴിവാക്കുകയായിരുന്നു. ബാലന്‍സ് പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റിനാണ് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളത്. എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡിന്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ആകുമെന്ന് എംഎല്‍എ അറിയിച്ചു.


Follow us on :

More in Related News