Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ ജില്ലാ മിഷൻ ക്ലസ്റ്റർതല ദ്വിദിന സർഗോത്സവത്തിന് തുടക്കം

08 May 2025 10:33 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :കുടുംബശ്രീ ജില്ലാ മിഷൻ ക്ലസ്റ്റർതല ദ്വിദിന സർഗോത്സവം 'അരങ്ങ് 2025'ന് കൊണ്ടോട്ടി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കൊണ്ടോട്ടി,മങ്കട, മലപ്പുറം,തിരൂരങ്ങാടി, വേങ്ങര ബ്ലോക്കുകളിൽ നിന്നുള്ള 33 സിഡിഎസുകളിലായി ഉൾപ്പെടുന്ന 500 ഓളം പ്രതിഭകളാണ് രണ്ടുദിവസത്തെ കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 40 ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളായി മൂന്ന് വേദികളിലായിട്ടാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് (വ്യാഴം) രാത്രിയോടെ അരങ്ങ് കലാ മത്സരങ്ങൾ അവസാനിക്കും. നഗരസഭ വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് അധ്യക്ഷതവഹിച്ചു. കൗൺസിലർ പി പി റഹ്മത്തുള്ള, കൊണ്ടോട്ടി സിഡിഎസ് ചെയർപേഴ്സൺ സി ഫാത്തിമ ബീവി, കുടുംബശ്രീ മിഷൻ എസ്ടിഎസ് മുഹമ്മദ് അസ്ഹർ, ഡി പി എം സി സെനീറ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News