Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചോദ്യപേപ്പർ വീണ്ടും ചോർന്നുവെന്ന ആരോപണവുമായി കെ.എസ്.യു

19 Dec 2024 10:23 IST

Fardis AV

Share News :



കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ വീണ്ടും ചോദ്യപേപ്പർ ചോർച്ചയെന്ന് കെ.എസ്.യു ആരോപണം. ഇന്നലെ നടന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‌ ചോർന്നെന്നാണ് കെ.എസ്.യു വിന്റെ ആരോപണം. 40 മാർക്കിന്റെ പരീക്ഷയിൽ 32 മാർക്കിന്റെ ചോദ്യങ്ങളും കഴിഞ്ഞ ദിവസം രാത്രി എം.എസ് സൊല്യൂഷൻസ് പ്രവചിച്ചതാണ്. ചൊവ്വാഴ്ച രാത്രി ഒരു മണിക്കൂറിലധികം നീളുന്ന യുട്യൂബ് ലൈവിലൂടെ ഇത് മാത്രം പഠിച്ചാൽ പരീക്ഷ എളുപ്പമാകും എന്നു പറഞ്ഞായിരുന്നു എം.എസ് സൊല്യൂഷൻസ് വീണ്ടും രംഗത്തെത്തിയത്. സാധാരണ ചോദ്യങ്ങൾ പ്രവചിക്കുന്ന രീതിയിൽ നിന്നും മാറി ഇത്തവണ പാഠഭാഗങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടും വീണ്ടും ചോദ്യപേപ്പർ ചോർന്നു എന്നത് കേരളത്തിന്റെ ആഭ്യന്തര വകുപ്പിനോടുള്ള വെല്ലുവിളിയാണെന്നും, പൊലീസിനെ ഇവർക്ക് പുല്ലുവിലയാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Follow us on :

More in Related News