Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 17:32 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി മുത്തുപറമ്പ് സ്വദേശി എസ് എം എ രോഗബാധിതനായ മുഹമ്മദ് ഷാമിൽ എന്ന പതിനാലുകാരന്റെ ചികിത്സയ്ക്ക് കരുതലായി കൊട്ടുക്കര പി പി എം ഹയർ സെക്കൻഡറി സ്കൂൾ സ്വരൂപിച്ചത് പത്തു ലക്ഷത്തിലധികം രൂപയാണ്.3 കോടി രൂപയാണ് കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക ഓപ്പൺ സ്റ്റേജിൽ നടന്ന പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചാണ് സ്കൂൾ അധികൃതർ ഷാമിൽ ചികിത്സ സഹായ കമ്മിറ്റിക്ക് തുക കൈമാറിയത്. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ബിസിനസ് സ്ഥാപനങ്ങളും ഈ ചികിത്സാ ധനസമാഹരണത്തിൽ പങ്കാളികളായി. സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത ലിയാസ് ടി. പി.എന്ന വിദ്യാർത്ഥി ഡിസൈൻ ചെയ്ത ശില്പം ചടങ്ങിൽ ലേലത്തിലൂടെ വിറ്റയച്ചു.ഐ എസ് ആർ ഒ നാഷണൽ ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റസ് ലിൻ ക്യാമ്പിൽ നിന്ന് കിട്ടിയ മുഴുവൻ പണവും ഇതിലേക്ക് സംഭാവന നൽകി. ഇങ്ങനെ വിവിധ മാർഗങ്ങളിലൂടെയാണ് ധനസമാഹരണം നടത്തിയത്.തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾകലോത്സവത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച പുറപ്പെടുന്ന 12 ഇനങ്ങളിലായുള്ള 78 കുട്ടികളാണ് അവരുടെ ഇനങ്ങൾ ചികിത്സാ സഹായം കണ്ടെത്തുന്നതിന് വേണ്ടി അവതരിപ്പിച്ചത്.കുട്ടികളുടെ കൂടെ അവരുടെ പരിശീലകർ കൂടി അണിനിരന്നപ്പോൾ പരിപാടി ജനം നെഞ്ചിലേറ്റി. എം.ടി.വാസുദേവൻ നായർ,ഉസ്താദ് സാക്കിർ ഹുസൈൻ,മൻമോഹൻ സിംഗ് എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്.കയ്യടികൾ നിറഞ്ഞ സദസ്സിലുമാണ് ഓരോ പരിപാടികളും അവതരിപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് കൊട്ടുക്കര പി പി എം ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ്. ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട്,അറബനമുട്ട്,കവിതാരചന,മലയാള പ്രസംഗം,ഒപ്പന, മോണോആക്ട്( ആൺ), മിമിക്രി(പെൺ), ഇംഗ്ലീഷ് സ്കിറ്റ്, ഹയർസെക്കൻഡറി വിഭാഗം നാടൻ പാട്ട്,കോൽക്കളി, അറബന, നാടൻപാട്ട് എന്നീ ഇനങ്ങളുമായാണ് കൊട്ടുക്കര സ്കൂൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. പരിപാടി ഇ.ടി. മുഹമ്മദ് ബഷീർ.എം. പി.ഉദ്ഘാടനം ചെയ്തു.കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ,സ്കൂൾ മാനേജർ എം. അബൂബക്കർ ഹാജി,തുടങ്ങി സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.