Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

28 Feb 2025 12:03 IST

Fardis AV

Share News :



മുക്കം: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണനിലവാരവും, കൃത്യതയും, ഉറപ്പാക്കുന്ന വിധത്തിലുള്ള ദന്ത സംരക്ഷണത്തിനും കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സരീതികൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദന്ത ചികിൽസ രംഗത്ത് കെഎംസിടി തുടങ്ങുന്ന പുതിയ സംരംഭമാണ് കെഎംസിടി ഡിജിറ്റൽ ഡെൻ്റിസ്ട്രി വിഭാഗം. നിലവിലുളള രീതികളിൽ നിന്ന് വ്യത്യസ്തമായി മാലിന്യ ഉത്പാദനം ഏറ്റവും കുറഞ്ഞതാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്.


ഡിജിറ്റൽ ടെക്നോളജി എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുമ്പോൾ, 3-ഡി സംവിധാനങ്ങൾ, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഡിസൈൻ രീതികൾ, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ വഴി കൃത്രിമദന്ത പരിചരണം കൂടുതൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രി മുതൽക്കൂട്ടായി മാറും. 


ഈ വിഭാഗത്തിൽ കാഡ് ഡന്റ് ലാബ് (കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഡിസൈൻ സംവിധാനം), 3-ഡി പ്രിന്റിംഗ് ലാബ്, അത്യാധുനിക സൗകര്യങ്ങളോടെ ഒരു ട്രെയിനിംഗ് സെന്റർ, സെറാമിക് ലാബ്, ഡിസൈൻ സ്റ്റുഡിയോ, മില്ലിങ് യൂണിറ്റ്, മോഡൽ നിർമ്മാണ മേഖല എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


ആദ്യ ഘട്ടത്തിൽ കൃത്രിമ ദന്ത വിഭാഗം ചികിത്സാ രീതികളോടെ പ്രവർത്തനം ആരംഭിക്കുന്ന സെന്ററിൽ തുടർന്നുള്ള ഘട്ടങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആസൂത്രണം ചെയ്യുന്ന ഓർത്തോഡോണ്ടിക് അലൈനറുകൾ, മാക്സിലോഫേഷ്യൽ സർജറി, ഡെന്റൽ ഇമ്പ്ലാന്റ് തുടങ്ങിയ ചികിത്സകളും നടപ്പിലാക്കും.


പുതുതായി നിർമിച്ച കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം മാർച്ച് 3ന് രാവിലെ 10 മണിക്ക് കെ.എം.സി.ടി. ഡെന്റൽ കോളേജ് മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ പദ്മശ്രീ ഡോ. മഹേഷ് വർമ ഉദ്ഘാടന കർമ്മം നിർവഹിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അനിൽ എസ്. കുമാർ വിശിഷ്ടാതിഥിയാകും.



കെ.എം.സി.ടി. ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. നവാസ് കെ.എം., എക്സിക്യൂട്ടീവ് ട്രസ്റ്റീ ആൻഡ് ഡയറക്ടർ ഡോ. ആയിഷ നസ്രീൻ, കെ.എം.സി.ടി. ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മനോജ്‌ കുമാർ കെ.പി., ഐ.പി.എസ്. കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. രൂപേഷ് പി.എൽ., കെ.എം.സി.ടി. ഡെന്റൽ കോളേജിലെ വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഡോ. ആയിഷ നസ്രീൻ, ഡോ.മനോജ്‌ കുമാർ, പ്രൊസ്തോഡോണ്ടിക്സ് വിഭാഗം പ്രൊഫസർ ആൻഡ് ഹെഡ് ഡോ.ഷീജിത്ത്, ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റർ സുജാത.എസ്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News