Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസിദ്ധ മോട്ടിവേഷണൽ സ്പീക്കറും,കൗൺസിലറും,അധ്യാപകനും,ബഹുമുഖ പ്രതിഭയുമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ(കാപ്പിപ്പൊടിയച്ചൻ) കാക്കശ്ശേരി വിദ്യാവിഹാറിൽ...

11 Aug 2025 20:50 IST

MUKUNDAN

Share News :

കാക്കശ്ശേരി:വിദ്യാവിഹാർ സെൻട്രൽ സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 (വ്യാഴാഴ്ച്ച) വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ സൗജന്യ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിക്കുന്നു.പ്രസിദ്ധ മോട്ടിവേഷണൽ സ്പീക്കറും കൗൺസിലറും അധ്യാപകനും ബഹുമുഖ പ്രതിഭയുമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കലാണ്(കാപ്പിപ്പൊടിയച്ചൻ) ക്ലാസ് നയിക്കുന്നത്.ഈ പ്രദേശത്താദ്യമായാണ് അച്ചന്റെ ക്ലാസ്.രാവിലെ 9.30 മുതൽ 11.30 വരെ നടക്കുന്ന ക്ലാസ്സിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.സരസമായ വാക്കുകളിലൂടെ അദ്ദേഹം നടത്തുന്ന ചിന്തോദ്ദീപകമായ പ്രഭാഷണം ഏവരേയും ആകർഷിക്കും.കഴിഞ്ഞ കാൽ നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്തെന്ന പോലെ സാമൂഹ്യ സേവന രംഗത്തും പ്രവർത്തിക്കുന്ന വിദ്യാവിഹാർ സെൻട്രൽ സ്കൂളിന്റെ പൊതുജന സമ്പർക്ക പരിപാടികളിലൊന്നാണ് കാപ്പിപ്പൊടിയച്ചന്റെ ഈ മോട്ടിവേഷണൽ ക്ലാസ്സ്.




Follow us on :

More in Related News