Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്യദിന ഗ്രാൻഡ് അസംബ്ലി സംഘടിപ്പിച്ചു.

16 Aug 2025 11:03 IST

UNNICHEKKU .M

Share News :

മുക്കം: തെച്ചിയാട് അൽ ഇർശാദ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ഗ്രാൻഡ് അസംബ്ലി സംഘടിപ്പിച്ചു. അൽ ഇർശാദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സി കെ ഹുസൈൻ മുഹമ്മദ് പതാക ഉയർത്തി. എജുക്കേഷനൽ ഓഫീസർ ഡോ. അമീർ ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി. ഉസൈൻ, അൽ ഇർഷാദ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ പി.സി അബ്ദുറഹ്മാൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ, ദഅവാ കോളേജ് മാനേജർ പി.സി അബ്ദുറഹ്മാൻ സഖാഫി, ആർട്സ് കോളേജ് പ്രിൻസിപ്പൽ സെലീന വി, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി എ പി, സെക്രട്ടറി അബ്ദുൽ റസാഖ് സഖാഫി, ഓ എം ബഷീർ സഖാഫി, എൻ വി റഫീഖ് സഖാഫി, അബ്ദുസ്സലാം സുബ്ഹാനി, ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ റയീസ് യു പ്രസംഗിച്ചു. വിവിധ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഗ്രാൻഡ് അസംബ്ലി, വിവിധ സ്വാതന്ത്ര്യദിന തീമുകളിൽ ആവിഷ്ക്കരിക്കപ്പെട്ട കൾച്ചറൽ പ്രോഗ്രാമുകളായ ഫ്രീഡം ടോക്, ഹെറിട്ടേജ് വാക്ക്, യൂണിറ്റി ആന്തെം തുടങ്ങിയ പ്രോഗ്രാമുകൾക്ക് വിവിധ സ്ഥാപന മേധാവികൾ നേതൃത്വം നൽകി.

Follow us on :

More in Related News