Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രാദേശിക ചരിത്ര ബോധമില്ലായ്മ വൻ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും -ഡോ അജ്മൽമുഈൻ.

16 Aug 2025 14:28 IST

UNNICHEKKU .M

Share News :



മുക്കം: സ്വാതന്ത്ര്യ സമരത്തിലെ പ്രാദേശിക ചരിത്ര ബോധമില്ലായ്മ പൊതു സമൂഹത്തിന് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മണാശ്ശേരി എം എ എം എ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ:എം.എ.അജ്മൽ മുഈൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലെ പ്രാദേശിക പങ്കാളിത്തം എന്ന വിഷയത്തിൽ കൂളിമാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി.വി.ഷാഫി മാസ്റ്റർ മോഡറേറ്ററായി. സ്വാതന്ത്ര്യ സമര സേനാനികളുടെ നിണം കലർന്ന മണ്ണാണ് ഗ്രാമങ്ങളുടേതെന്ന് ഡോ: മോയിൻ ഹുദവി മലയമ്മ സമർത്ഥിച്ചു. ചെറുവാടിയുടെ പോരാട്ട ചരിത്രം കെ.വി.അബ്ദുസ്സലാം മാസ്റ്ററും അവതരിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ആമുഖ ഭാഷണം നടത്തി. ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെമ്പർ കെ എ റഫീക്ക്, കെ.ടി.എ. നാസർ, അയ്യൂബ് കൂളിമാട്, ഫൈസൽ വെസ്റ്റ് കൊടിയത്തൂർ , അഷ്റഫ് മപ്രം, മജീദ് കൂളിമാട്, വി അബ്ദുള്ള മാസ്റ്റർ സംസാരിച്ചു

Follow us on :

More in Related News