Wed May 28, 2025 5:24 PM 1ST

Location  

Sign In

കാരയാട് പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26 ന് തിരശ്ശീല ഉയരും

24 Dec 2024 22:25 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക രാവ് ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കും.കാരയാട് സുരക്ഷ പെയിന്‍ ആൻ്റ് പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ മേഖലയില്‍ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. സ്വന്തമായ സ്ഥലവും ആധുനിക സജ്ജീകരണങ്ങളോടെയുമുളള കെട്ടിടവും സജ്ജമാക്കാനാണ് നാടകരാവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.


26ന് വൈകീട്ട് അഞ്ച് മണിയ്ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നാടക രാവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേറും. 27ന് രാത്രി ചിറക്, 28ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍, 29ന് അപ്പ, 30ന് ഉത്തമന്റെ സങ്കീര്‍ത്തനം,31ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാ എന്നിവ നടക്കും.സമാപന സമ്മേളനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Follow us on :

Tags:

More in Related News