Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 09:00 IST
Share News :
ചാലിശേരി: ഒരു ഫെഡറേഷൻ്റെ കിഴിലുള്ള ആറായിരത്തി പന്ത്രണ്ട് കരാട്ടേ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് യു. ആർ. എഫ് ലോക റിക്കാർഡിൽ ഇടം പിടിച്ചു. പാലക്കാട് ചാലിശേരി ക്ഷേത്ര മൈതാനിയിൽ ജനുവരി 12 ന് ഒത്തുചേർന്നാണിവർ നേട്ടത്തിനുടമകളായത്.
യു. ആർ. എഫ് അന്താരാഷ്ട്ര ജൂറി ഗിന്നസ് സുനിൽ ജോസഫ് റിക്കാർഡ് പ്രഖ്യാപനം നടത്തി. എക്സൈസ്, പഞ്ചായത്ത് കാര്യമന്ത്രി എം.ബി രാജേഷ് സർട്ടിഫിക്കറ്റും കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഫലകവും ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക്കിന് കൈമാറി.
വിവിധ ഫെഡറേഷനുകളെ ഉൾപ്പെടുത്തി തിരുവന്തപുരം ജില്ലാ പഞ്ചായത്ത് 5797 പേർ ചേർന് 2018 മാർച്ച് 8 ന് സ്ഥാപിച്ച റിക്കാർഡ് ആണ് ചാലിശേരിയിൽ മറി കടന്നത്. ക്യാപ്റ്റൻ മുഹമ്മദ് അസിസ് ഷെറിഫി,യു എ.ഇ മുഖ്യാതിഥിയായിരുന്നു.
ആഗ്രഹ് സംസ്ഥാന പ്രസിഡൻ്റ് ഗിന്നസ്സത്താർ, കോഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ, വാക്കോ ഇന്ത്യ നഷനൽ കിക്ക് ബോക്സിങ്ങ് റഫറി ഗിന്നസ് ആദർശ്.എസ്, ഫെഡറേഷൻ ജനറൽ സെക്രട്ടറി റെൻഷി വിനൂപ് എൻ.എസ്, ഡോ. മുഹമ്മദ് ഷെലിൻ,ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , ക്യോഷി ഇ.കെ അജയൻ, ക്യോഷി കുഞ്ഞിമുഹമ്മദ്, ഷിഹാൻ അബു താഹിർ, റെൻഷി ലികായത്ത് അലി, റെൻഷി ഷാബിൻ എ, റെൻഷി മുഹമ്മദ് ആഷിക്ക് എന്നിവർ പ്രസംഗിച്ചു.
Follow us on :
Please select your location.