Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2025 20:22 IST
Share News :
കടുത്തുരുത്തി: ചരിത്രപരമായും സഭാപരമായും ഏറേ പാരമ്പര്യവും പ്രാധാന്യവുമുള്ള കടുത്തുരുത്തിയെ ഒന്നിപ്പിക്കാന്‍ സഹായിക്കുന്നതാണ് മരിയന്‍ കണ്‍വെന്‍ഷന്‍ സെന്ററെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പുതുതായി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ആശീര്‍വാദ കര്‍മവും ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൂടിചേരലുകള്‍ക്ക് വേദിയാവുന്നതോടെ നാടിന്റെ ഐക്യവും പൈതൃകവും കൂടുതല്‍ കെട്ടുറുപ്പുള്ളതാവുമെന്നും ബിഷപ്പ് കൂട്ടി ചേര്‍ത്തു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാഫലകം അനാഛാദനം ചെയ്ത മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്ററിന്റെ വെഞ്ചരിപ്പും നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, നിരവധി വൈദീകര്‍, സന്യസ്തര്‍, ത്രീതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക, സാമുദായിക, രാഷ്ട്രീയ നേതാക്കള്‍, നാട്ടുകാര്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, കൈക്കാരന്മാരായ ജോര്‍ജ് ജോസഫ് പാട്ടത്തില്‍കുളങ്ങര, സണ്ണി ജോസഫ് ആദപ്പള്ളില്‍, ജോസ് ജെയിംസ് നിലപ്പന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. താഴത്തുപള്ളിയുടെ പഴയപള്ളിക്ക് സമീപമായിട്ടാണ് ജില്ലയിലെ തന്നെ ഏറ്റവും വലുതും അത്യാധൂനിക സൗകര്യങ്ങളുള്ളതുമായ കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ സെന്‍ട്രലൈസഡ് എ സി, 500 ഓളം വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന സ്ഥലസൗകര്യങ്ങളും പല ഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ടേക്ക് എത്തതക്ക വിധത്തിലുള്ള റോഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം-എര്‍ണാകുളം റോഡിനഭിമുഖമായി ഷോപ്പിംഗ് കോപ്ലംക്സും കടുത്തുരുത്തി ബൈപ്പാസ് റോഡിനഭിമുഖമായി കണ്‍വെന്‍ഷന്‍ സെന്ററും സ്ഥിതി ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.