Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2025 19:20 IST
Share News :
കടുത്തുരുത്തി: അധ്യാപകനും പ്രഭാഷകനും കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകാംഗവുമായിരുന്ന ഫാ. ജി.റ്റി. വടക്കേലിന്റെ സ്മരണാര്‍ത്ഥം അഖിലകേരള പ്രസംഗമത്സരം നടത്തുന്നു. കുടുംബാംഗങ്ങള്‍ ഏര്‍പെടുത്തിയ എന്‍ഡോവുമെന്റിന്റെ നേതൃത്വത്തില്‍ ജുനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് പ്രസംഗ മത്സരം നടത്തുക. ഈ മാസം 29 ന് 2.30 ന് കടുത്തുരുത്തി താഴത്തുപള്ളി പാരീഷ് ഹാളിലാണ് മത്സരം നടക്കുക. ജൂനിയര്‍ വിഭാഗത്തിന് മൂന്ന് വിഷയങ്ങള്‍ നേരത്തെ അറിയിക്കും. ഇതില്‍ ഒന്ന് പ്രസംഗ സമയത്ത് നറുക്കിട്ട് നിശ്ചയിക്കും. സീനിയര്‍ വിഭാഗത്തിനുള്ള വിഷയം പ്രസംഗസമയത്താവും നല്‍കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 5,001, 3,001, 2,001 രൂപ കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 27 ന് വൈകൂന്നേരം നാലിന് മുമ്പ് പേര് രജിസ്ട്രര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക ഫോണ്‍ - 85904 70531
Follow us on :
Tags:
More in Related News
Please select your location.