Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 17:03 IST
Share News :
എലിഞ്ഞിപ്ര: സെന്റ് മേരീസ് ലൂർദ്ദ് ഇടവകയിൽ ഡീക്കൻ ജിനോയ് പുല്ലോക്കാരന്റെ പൗരോഹിത്യ സ്വീകരണവും നവതി - മീഡിയ സെന്ററിന്റെ ഉൽഘാടനവും നടന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടനിൽ നിന്നാണ് പുല്ലോക്കാരൻ ജോയ് - ജോളി ദമ്പതികളുടെ മകൻ ജിനോയ് പുല്ലോക്കാരൻ സി എം ഐ സഭയിൽ അംഗമായി പൗരോഹിത്യം സ്വീകരിച്ചത്. ഇടവകയുടെ നവതിയോടനുബന്ധിച്ച് പണി തീർന്ന മീഡിയ സെന്ററിന്റെ ഉൽഘാടനം വികാരി ജനറാൾ ഫാ.ജോസ് മാളിയേക്കൽ,വികാരി ഡോ.ആന്റോ കരിപ്പായി, ഫാ.അഡ്വ.തോമസ് പുതുശ്ശേരി, ഫാ.പോളി പുതുശ്ശേരി, ഫാ.ഡേവിസ് കല്ലിങ്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു
Follow us on :
Tags:
More in Related News
Please select your location.