Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 16:55 IST
Share News :
അടിമാലി: ജീറ്റ് കുനേദോ മൂന്നാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. കോട്ടയം ഫസ്റ്റ് റണ്ണറപ്പും കൊല്ലം സെക്കന്റ് റണ്ണറപ്പും നേടി. വിശ്വദീപ്തി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 36 സ്വര്‍ണ്ണം, 21 വെള്ളി, 7 വെങ്കലം എന്നിവ സ്വന്തമാക്കിയാണ് ആതിഥേയ ജില്ലയായ ഇടുക്കി ഓവര്‍ ഓള്‍ ചാമ്പ്യന്മാരായത്. 31 സ്വര്‍ണ്ണം, 18 വെള്ളി, എട്ടു വെങ്കലം എന്നിവ നേടിയെടുത്താണ് കോട്ടയം രണ്ടാം സ്ഥാനത്തെത്തിയത്. കൊല്ലം മൂന്നാമതെത്തിയപ്പോള്‍ തിരുവനന്തപുരം, തൃശൂര്‍ ജില്ലകള്‍ നാലാം സ്ഥാനം പങ്കിട്ടു.
ഒളിമ്പിക്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിന്‍സ് കെ. മറ്റം ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് അഡ്വ. എ. രാജ എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജീറ്റ് കുനേദോ ദേശീയ സെക്രട്ടറിയും ഇന്റര്‍നാഷണല്‍ ജഡ്ജുമായ ബ്രൂസിലി രാജ്, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്,
അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക, സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് അംഗം ഷാജി കാഞ്ഞമല, വെള്ളത്തൂവല്‍ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റിയംഗം എബിന്‍ കൂറ്റപ്പാല,
ചാമ്പ്യന്‍ഷിപ്പ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റുമായ ഡോ. ബിജു ലോട്ടസ്, വി.എന്‍ വിജയന്‍, സി.എസ് റെജികുമാര്‍, ഫാ. ജിയോ, വി.ജെ ഫിലിപ്പ്, എബിന്‍ പി ഡേവിഡ്, കെ.ഐ സുരേന്ദ്രന്‍, ജെയ്‌സ് ജോസ്, സനിത സജി, അജിത് ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായി നാനൂറില്‍പരം കായികതാരങ്ങള്‍ മത്സരത്തില്‍ അണിനിരന്നു. മത്സരത്തിന്റെ ഭാഗമായി രമ്യ റനീഷ്, റ്റി.പി മല്‍ക്ക, ഷാജി ജോസഫ് എന്നിവരെ ആദരിച്ചു.
Follow us on :
More in Related News
Please select your location.