Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 09:50 IST
Share News :
ഇറാൻ - ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നെന്ന് വിദേശകാര്യ മന്ത്രാലയം.വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇറാനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളെ അർമേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് റിപ്പോർട്ടുകൾ.
1500ലധികം ഇന്ത്യൻ വിദ്യാർഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംസാരിച്ചിരുന്നു. ടെഹ്‌റാൻ, ഷിറാസ്, കോം തുടങ്ങിയ നഗരങ്ങളിലാണ് ഇന്ത്യൻ വിദ്യാർഥികൾ കൂടുതലായുള്ളത്. എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവരാണ് ഇവർ. വിദ്യാർഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും അതിനുള്ള സൗകര്യമൊരുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രിയോടും എസ് ജയ്ശങ്കറിനോടും രക്ഷിതാക്കളും അഭ്യർഥിച്ചിട്ടുണ്ട്
ഇറാനിലെ ഇന്ത്യൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഗൂഗിൾ ഫോമിൽ ഇന്ത്യൻ പൗരന്മാരോട് അവരുടെ വിവരങ്ങൾ പൂരിപ്പിക്കാൻ നിർദേശം നൽകി. തത്സമയ വിവരങ്ങൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാനും ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാർക്ക് വിവരങ്ങൾ അറിയാനും സഹായം തേടാനുമായി ബന്ധപ്പെടാനുള്ള നമ്പറുകളും അധികൃതർ പങ്കുവെച്ചു.
Follow us on :
Tags:
More in Related News
Please select your location.