Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാദിനത്തിൽ ആശമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ ഐഎൻടിയുസി പ്രകടനവും സമ്മേളനവും നടത്തി.

08 Mar 2025 20:50 IST

santhosh sharma.v

Share News :

വൈക്കം: ന്യായമായ ആവശ്യം ഉന്നയിച്ച് ആഴ്ചകളായി സമരം നടത്തുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് 

ഐ.എൻ.റ്റി.യു.സി ഉദയനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 

പ്രകടനവും സമ്മേളനവും നടത്തി. തുറുവേലിക്കുന്ന് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉൽഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡൻ്റ് ഇ.കെ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി യു സി സംസ്ഥാന ഭാരവാഹികളായ എം.വി. മനോജ്, പി.വി. പ്രസാദ് , മുൻ ബ്ലോക്ക് പ്രസിഡൻ്റ് അക്കരപ്പാടം ശശി, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെ ക്രട്ടറി വിജയമ്മ ബാബു, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ജോൺ തറപ്പേൽ , ഐ.എൻ.റ്റി.യു.സി ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ പി.വി സുരേന്ദ്രൻ കോൺഗ്രസ്സ് മറവൻ തുരുത്ത് മണ്ഡലം പ്രസിഡൻ്റ് മോഹൻതോട്ടുപുറം  ഐ.എൻ.റ്റി.യു.സി ജില്ലാ ഭാരവാഹികളായ വി.റ്റി. ജെയിംസ്, ഇടവട്ടം ജയകുമാർ ,ജോസ് കാലായിൽ, എം.ഡി സത്യൻ, കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വല്ലകം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തിൽ

വനിതാ വിഭാഗം പ്രവർത്തർ അടക്കം നിരവധി പേർ അണിനിരന്നു.

Follow us on :

More in Related News