Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ബാലികാ ദിനം ആചരിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ

25 Jan 2025 09:13 IST

Enlight Media

Share News :

കോഴിക്കോട്- ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന ശാഖയുടെ വനിതാ വിഭാഗം, ദേശീയ ബാലിക ദിനത്തോടനുബന്ധിച്ചു കേരളത്തിലുടനീളം നാൽപ്പതിൽപരം സ്കൂളുകളിൽ "അവൾക്കായി"എന്ന പേരിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അപ്പക്സ് ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വനിതാ വിഭാഗമായ വിമയുമായി സഹകരിച്ചാണ് കോഴിക്കോട് ഈ പരിപാടി സംഘടിപ്പിച്ചത്. പെൺകുട്ടികൾക്ക് അവരുടെ കൗമാരത്തിൽ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളും അവയെ എങ്ങനെ നേരിടാം എന്നും, അതോടൊപ്പം ഈയൊരു പ്രായം മുതലേ വ്യക്തി ശുചിത്വത്തിന്റെയും,ദന്ത സംരക്ഷണത്തിന്റെ ആവശ്യകതയും പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അവർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ചടങ്ങിൽ ഡെന്റൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോക്ടർ പ്ലാറ്റോ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ ഡോക്ടർ പി എൻ അജിത ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. സംസ്ഥാന വനിതാ വിഭാഗം ചെയർപേഴ്സൺ ഡോക്ടർ ഷാനി ജോർജ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഈ വർഷം ദന്താരോഗ്യം എല്ലാവരിലും എത്തിക്കുക എന്ന് ഉദ്ദേശത്തോടെ കുടുംബശ്രീക്കായി നടപ്പിലാക്കുന്ന പദ്ധതിയെക്കുറിച്ചും ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടികളെ കുറിച്ചും വിശദീകരിച്ചു. ഐഎംഎ വനിതാ വിഭാഗം സെക്രട്ടറി ഡോക്ടർ പ്രത്യുഷ, കുട്ടികളുടെ ദന്തരോഗ വിദഗ്ധ ഡോക്ടർ അഹല്യ രാധാകൃഷ്ണൻ എന്നിവർ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകി. മലബാർ ശാഖയുടെ പ്രസിഡണ്ട് ഡോക്ടർ നവജീവ് രാജ്, സെക്രട്ടറി ഡോക്ടർ സമീര ജി നാഥ്, അപ്പക്സ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സിന്ധു സേതു ശിവശങ്കർ,, റെഡ് എഫ് എം ആർ ജെ മനു, നന്ദന ഐനിക്കൽ, ഡോക്ടർ രതീദേവി ടി പി, ഡോക്ടർ ആതിര എം പി എന്നിവർ പ്രസംഗിച്ചു.

Follow us on :