Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 21:13 IST
Share News :
മുക്കം: സർക്കാർ സ്കൂളിൽ പി.ടി എ ഫണ്ടിൽ തയ്യാറാക്ക്കുന്ന കേരളത്തിലെ ആദ്യത്തെ AI SMART ROOM , അഥവാ നിർമ്മിത ബുദ്ധിയായി
തോട്ടുമുക്കം ഗവണ്മെന്റ് യു പി സ്കൂളിൽ സജ്ജമായിരിക്കയാണ്*''TECH TALENT HUB''എന്നാണ് ഈ സ്മാർട്ട് റൂമിനു പേരിട്ടുള്ളത്
മനുഷ്യന്റെ ബുദ്ധി ശക്തി ആവശ്യമുള്ള ജോലികൾ ചെയ്യാൻ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ വികസിപ്പിക്കുക എന്നതാണ് എ ഐ എന്നതിന്റെ അടിസ്ഥാന നിർവചനം.ഈ കാലഘട്ടത്തിൽ എ ഐ എന്നത് ആരോഗ്യം ,സാമ്പത്തികം ,ഗതാഗതം ,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിലേക്ക് നീങ്ങി കഴിഞ്ഞു. ഇക്കാരണത്താൽ തങ്ങളുടെ സ്കൂളിലെ കുട്ടികളും എ ഐ കുറിച്ച് അഥവ നിർമ്മിത ബുദ്ധിയെ കുറിച്ച് അറിഞ്ഞിരിക്കണം എന്നുമുള്ള ആലോചനയാണ് സ്കൂളിലെ പി ടി എ യുടെ നേതൃത്വത്തിൽ മുന്നോട്ട് വന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സ്കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പറഞ്ഞു.
എ ഐ പഠന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉൾകൊള്ളുന്ന പാഠ്യ പദ്ധതി ,ആവശ്യമായ ഇന്റർനെറ്റ് സൗകര്യം ,ലാപ് ടോപ്പുകൾ ,
എഐ സോഫ്ട്വെയറുകൾ ,തുടങ്ങിയ എല്ലാ ഒരുക്കങ്ങളും സ്കൂളിൽ സജ്ജമായി കഴിഞ്ഞതായി പ്രധാനാധ്യാപിക ബി. ഷറീന പറഞ്ഞുഐ ടി വിദഗദ്ധനായ മുക്കം ഉപജില്ല ഐ ടി ക്ലബ് കൺവീനർ ഹാഷിദ് കെ സി യുടെ നേതൃത്വത്തിൽ ആണ്
കുട്ടികൾക്കായി TECH TALENT HUB തയ്യാറാക്കുന്നത് .'എ ഐ ക്ലാസ് വന്നതോടെ കുട്ടികൾക്ക് ക്ലാസിൽ വരാൻ കൂടുതൽ താല്പര്യവും, ആവേശവും കൂടിയെന്നും എ ഐ യെകുറിച്ചു കൂടുതൽ അറിയാൻ സാധിക്കുന്നുണ്ടെന്നും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു . സ്കൂളിലെ ഭൗതിക സാഹചര്യത്തിനു പുറമെ ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് AI സ്മാർട്ട് റൂം നിർമിച്ചിരിക്കുന്നത്*TECH TALENT HUB* ന്റെ ഔപചാരിക ഉദ്ഘാ ടനം നാളെ (വെള്ളി) രാവിലെ 9.30ന് തിരുവമ്പാടി നിയോജക മണ്ഡല എം.എൽ എ ലിന്റോ ജോസഫ് നിർവഹിക്കും കൊടിയത്തൂർ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.