Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2026 19:45 IST
Share News :
ചാവക്കാട്:പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയും പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തുകയും പെൺകുട്ടിയുടെ സ്വർണമാല ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.എടക്കഴിയൂർ കാജാ സെൻറർ തിരുത്തിക്കാട് പിലാക്കാ ഹൗസിൽ ഷക്കീർ മകൻ ഷഹീനെ(21)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 47 വർഷം കഠിന തടവിനും1,40,000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴസംഖ്യ അതിജീവിതക്കു നൽകാനും ഉത്തരവായി.ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ സുമി പെൺകുട്ടിയുടെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ എസ്.സിനോജ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഇൻസ്പെക്ടർ കെ.എസ്.സെൽവരാജ് കേസിന്റെ ആദ്യന്വേഷണം നടത്തി.ഇൻസ്പെക്ടർ ബോബിൻ മാത്യു അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ജിഎസ്ഐ സുനു കേസന്വേഷണത്തിൽ സഹായിച്ചു.പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ അടക്കം 44 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സിപിഒയുമായ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.