Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2026 17:20 IST
Share News :
കടലുണ്ടി നഗരം : മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരം ആനങ്ങാടി തീരദേശ മേഖലയിൽ സ്വാതന്ത്ര്യത്തിന് മുന്നേ താമസിക്കുന്ന കുടുംബങ്ങൾക്ക് പോലും ഇതുവരെയായി പട്ടയം ലഭിച്ചിട്ടില്ല, അറുപത് വർഷത്തിലധികമായി താമസിക്കുന്നവരാണ് ഭൂരിഭാഗം കുടുംബങ്ങളും, ചോർന്നൊലിക്കുന്ന വീട്ടിലാണ് ആളുകൾ ഇപ്പോഴും കഴിയുന്നത്, മഴപെയ്താൽ ഭൂരിഭാഗം വീടുകളും ചോർന്നൊലിക്കുന്ന സ്ഥിതിയിലാണുള്ളത്, ചില വീടുകളിൽ ഭിന്നശേഷി കുട്ടികളും ഉണ്ട്.
പഞ്ചായത്തിലും - ജില്ലയിലും - സംസ്ഥാനത്തും സർക്കാറുകൾ പല തവണ മാറിമാറി വന്നിട്ടും തീരദേശ മേഖലയെ അവഗണിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയെ. ഓരോ തവണയും ഇലക്ഷൻ വരുന്നതിന് മുമ്പായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവരുടെ നേതാക്കളുമായി വന്ന് കോളനിയിലെ പ്രമുഖരായ ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ച് ഇലക്ഷന് ശേഷം എന്തെങ്കിലും ചെയ്തു തരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് പോവാറാണ് പതിവ്, പക്ഷേ ഇവരൊന്നും ഇലക്ഷനു ശേഷം കോളനിയിലേക്ക് തിരിഞ്ഞു നോക്കാറില്ല എന്ന് കോളനിക്കാർ പറയുന്നു.
ഈ പ്രാവശ്യം നാട്ടുകാരനും ആം ആദ്മി പാർട്ടിയുടെ വള്ളിക്കുന്ന് മണ്ഡലത്തിലെ സ്ഥാനാർത്ഥിയും കെഡിഎഫ് സംസ്ഥാന പ്രസിഡന്റുമായ പി എൻ അബ്ദുൽ അസീസ് കടലുണ്ടിയെ കോളനി നിവാസികൾ അറിയിക്കുകയും അദ്ദേഹം പല തവണ കോളനി സന്ദർശിക്കുകയും കോളനി നിവാസികളുമായി സംസാരിക്കുകയും അവസാനം എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായുന്നതിന് വേണ്ടി കോളനിക്കാരുടെ ഒരു യോഗം വിളിച്ച് കൂട്ടുകയും അവരുടെ ആവശ്യങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.
ഈ അറുപത് വർഷത്തിനുള്ളിൽ മാറിമാറി വന്ന സർക്കാറുകൾ കോളനിക്ക് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ല എന്നത് വേദനാജനകമാണെന്ന് അസീസ് കടലുണ്ടി പറഞ്ഞു.
ഇത്രയും വർഷമായി കോളനിയിൽ ജീവിക്കുന്ന ആളുകൾക്ക് ആകെ അഞ്ചു വീട്ടുകാർക്ക് മാത്രമാണ് പട്ടയം ലഭിച്ചത്, ഇത്രയും വീട്ടുകാർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ചില വീട്ടുകാർക്ക് മാത്രം പട്ടയം ലഭിച്ചത് എന്നത് കോളനിക്കാരിൽ സംശയം ഉണ്ടാക്കുന്നുണ്ട്, അവരിൽ ചിലർ പറയുന്നത് ചില തല്പര രാഷ്ട്രീയ കക്ഷികൾ അവരുമായി ബന്ധപ്പെട്ടിട്ടുള്ള കുടുംബങ്ങൾക്ക് മാത്രമാണ് പട്ടയം നൽകിയത് എന്നാണ്.
അതുപോലെ വർഷങ്ങൾക്കു മുമ്പ് അഞ്ചോളം വീട്ടുകാർക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടി 50,000 രൂപയുടെ സഹായവും ലഭിച്ചിട്ടുണ്ട്, ഇതും ചില വീടുകൾക്ക് മാത്രമാണ് ലഭിച്ചത്.
ഫിഷറീസ് വകുപ്പിന് കീഴിൽ ചില വീട്ടുകാർക്ക് നാലു ലക്ഷം രൂപ പാസായിട്ടുണ്ട്, ഈ നാല് ലക്ഷം കൊണ്ട് വീട് പുതുക്കി പണിയുക എന്നാണ് സർക്കാർ പറയുന്നത്, എന്നാൽ നാട്ടുകാർ ചോദിക്കുന്നത് നാലുലക്ഷം കൊണ്ട് എങ്ങനെയാണ് ഒരു വീട് ഉണ്ടാക്കുക എന്നതാണ്, വീട് പുതുക്കി പണിയുന്നതിന് വേണ്ടി 15 ലക്ഷം രൂപയും, ടിപ്പുസുൽത്താൻ റോഡിനോടനുബന്ധിച്ച് സ്ഥലം നഷ്ടപ്പെടുന്ന കോളനിക്കാർ പറയുന്നത് സ്ഥലം വാങ്ങിച്ചു വീട് വയ്ക്കുന്നതിന് വേണ്ടി ചുരുങ്ങിയത് 25 ലക്ഷം രൂപയും വേണമെന്നതാണ്.
അല്ലെങ്കിൽ ഇവിടെയുള്ള മൊത്തം വീടുകളും പൊളിച്ച് എല്ലാവർക്കും ഓരോ വ്യത്യസ്ത വീടുകൾ സർക്കാർ തന്നെ പണിത് നൽകിയാൽ മതി എന്നും കോളനിക്കാർ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോൾ നിലവിൽ ഇരട്ട വീടുകളിലാണ് ആളുകൾ താമസിക്കുന്നത്, അതായത് രണ്ട് വീടുകൾക്ക് ഒരു ചുമരാണ്. നാട്ടിൽ ഇത്രയൊക്കെ പുരോഗതി ഉണ്ടായിട്ടും തങ്ങളെ എല്ലാവരും അവഗണിക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് കടലിനോട് ചേർന്ന് തന്നെയാണ് അവരുടെ വീടുകൾ വേണ്ടത് എന്നാലേ യഥാസമയം സമയബന്ധിതമായി കൃത്യനിഷ്ഠതയോടു കൂടി ജോലിക്ക് പോകുന്നതിന് സാധിക്കുകയുള്ളൂ.
ഈ വിഷയത്തിൽ അബ്ദുൽ അസീസ് കടലുണ്ടി വള്ളിക്കുന്ന് - അരിയല്ലൂർ വില്ലേജ് ഓഫീസർമാർ, വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറി - പ്രസിഡൻ്റ്, ഫിഷറീസ് ഓഫീസർ, കലക്ടർ, ഫിഷറീസ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്, കൂടാതെ കോളനിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖയും വിവരാവകാശപ്രകാരം ശേഖരിച്ചിട്ടുണ്ട്, എത്രയും പെട്ടെന്ന് പരാതി പരിഹരിച്ചില്ല എങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് അസീസ് കടലുണ്ടിയുടെയും കെ ഡി എഫ്ൻ്റെയും തീരുമാനം.
കൂടാതെ ആദ്യകാലങ്ങളിൽ ബേപ്പൂർ - താനൂർ -പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ഹാർബറും മിനി ഹാർബറും ഉപയോഗിച്ചും അല്ലാതെയും ആളുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ ഈ കോളനിയുടെ തൊട്ട് മുന്നിലുള്ള ഫിഷ് ലാൻഡിങ് എന്ന സ്ഥലത്തായിരുന്നു മുകളിൽ പറഞ്ഞ പ്രദേശത്തുള്ള എല്ലാവരും മത്സ്യബന്ധനത്തിന് ആശ്രയിച്ചിരുന്നത്.
ഇപ്പോൾ ഫിഷ് ലാൻഡിങ് സെന്ററിന്റെ ഭാഗത്ത് ഒരു മിനി ഹാർബറും പുളിമൂട്ടും വേണമെന്നത് കൂടി നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
ഫിഷ് ലാൻഡിങ് സെൻററും പുളിമൂട്ടും സ്ഥാപിച്ച് ആനങ്ങാടിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാരനും കെ ഡി എഫ് സംസ്ഥാന പ്രസിഡന്റുമായ പി എൻ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, വൈസ് പ്രസിഡണ്ട് പി എം ഷുക്കൂർ, ജോയിൻ സെക്രട്ടറി നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ഷൈനി പട്ടാളത്തിൽ, പി പി സുബൈർ ആനങ്ങാടി എന്നിവർ ഫിഷറീസ് - ഹാർബർ വകുപ്പ് മന്ത്രിമാരെ തിരുവനന്തപുരത്ത് പോയി കണ്ടു പരാതിയും നൽകിയിട്ടുണ്ട്.
അബ്ദുൽ അസീസ് കടലുണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ആരിഫ സി പി, റഹ്മത്ത് വി പി, ഉമ്മു സൽമ കെ പി, ആയിഷാബി വി പി, ഫൗസിയ വി പി, ആരിഫ് കെ പി, റംല കെ പി, കെ പി മൈമൂന, കിഴക്കന്റെ പുരക്കൽ റംല, കലന്തത്തിന്റെ പുരക്കൽ റംല, എം പി കൗലത്ത്, കെ പി സൗദ, പി സക്കീന, പി സുലൈയ്യ, കെ പി ആസ്യ, പി പി ആയിഷ ബീവി, കെ പി സുലൈഖ, നാലകത്ത് ലൈല, ഇ പി സൈഫു, പി റുബീന, കെ പി ഖദീജ, ഇ പി സുമയ്യ, ടി ഫാറൂഖ്, നാലകത്ത് കുഞ്ഞിമോൻ, വി പി തൌസീർ, കെ പി ഇസ്ഹാക്ക്, കെ പി ചെറിയ ബാവ, പി റഫീഖ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.