Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശാസ്താംപൂവം ആദിവാസി നഗറില്‍ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

17 Mar 2025 08:19 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



വെള്ളിക്കുളങ്ങര: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സ്ത്രീകള്‍ക്കായുള്ള 'സീതാലയം' പ്രോജക്റ്റിന്‍രെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ ശാസ്താംപൂവം ആദിവാസി നഗറില്‍ വനമേഖലയിലെ സ്ത്രീകള്‍ക്കായി സമഗ്ര ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പും വനിത ദിനാഘോഷവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈബി സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ചിത്ര സുരാജ്, ഹോമിയോപതി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ലീന റാണി , ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍, വനംവകുപ്പുദ്യോഗസ്ഥന്‍ ഹക്കീം, സീതാലയം കണ്‍വീനര്‍ ഡോ. സിനി എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായി.


Follow us on :

More in Related News