Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

26 Jun 2025 17:10 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദൻസർ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് നിയാസ് മുരളി അധ്യക്ഷത വഹിച്ചു.


എക്സൈസ് ഓഫീസർമാരായ ദിലീപ്, യൂസഫ് എന്നിവർ പങ്കെടുത്തു. യൂസഫ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ജോർജ്, പിടിഎ വൈസ് പ്രസിഡന്റ് നൗഫൽ ഇല്ലിയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ സുവർണ്ണലത ഗോഡ്ക്കർ സ്വാഗതവും, അധ്യാപകൻ നാസർ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News