Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ഏകാദശി വ്രത പൂർണതയ്ക്കായി ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു

02 Dec 2025 19:16 IST

MUKUNDAN

Share News :

ഗുരുവായൂർ:ഏകാദശി വ്രത പൂർണതയ്ക്കായി ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു.ശുകപുരം,പെരുവനം,ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു ഭക്തർക്ക് അനുഗ്രഹമേകി.15,28,515 രൂപ ദക്ഷിണയായി ലഭിച്ചു.ദ്വാദശിപ്പണം നാലായി ഭാഗിച്ച് ഒരു ഭാഗമായ 3,82,129 രൂപ ദേവസ്വത്തിനും,ബാക്കി മൂന്നുഭാഗവും മൂന്നുഗ്രാമങ്ങൾക്കുമായി വീതിച്ച് നൽകി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്,കെ.പി.വിശ്വനാഥൻ,മനോജ് ബി.നായർ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവർ ദ്വാദശി പണം സമർപ്പണത്തിൽ സന്നിഹിതരായി.ശുകപുരം ഗ്രാമത്തിൽ നിന്ന് ചെറുമുക്ക് വൈദികരായ വല്ലഭൻ അക്കിത്തിരിപ്പാട്,ശ്രീകണ്ഠൻ സോമയാജിപ്പാട്,ഭട്ടിപ്പുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്,പെരുവനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികൻ ഹൃഷികേശൻ സോമയാജിപ്പാട്,ആരൂർ ഭട്ടതിരി വാസുദേവൻ സോമയാജിപ്പാട്,വെളളാംപറമ്പ് മിഥുൻ അടിതിരിപ്പാട്,ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നിവരാണ് ദക്ഷിണ സ്വീകരിച്ചത്.എകാദശിവ്രത പൂർണതയോടെ ദ്വാദശി ഊട്ടിലും പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം.



Follow us on :

More in Related News