Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ദേവസ്വം നാരായണീയ സപ്താഹം..

06 Dec 2025 16:23 IST

MUKUNDAN

Share News :

ഗുരുവായൂർ:ദേവസ്വം നാരായണീയ ദിനം ഡിസംബർ 14-ന്(ഞായറാഴ്ച്ച)നടക്കും.നാരായണീയ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നടത്തുന്ന നാരായണീയ സപ്താഹം ഇന്ന് രാത്രി 7 മണിക്ക് മാഹാത്മ്യത്തോടെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ആരംഭിക്കും.നാളെ മുതൽ രാവിലെ 7 മണിക്ക് സപ്താഹം തുടങ്ങും.ദിവസവും വൈകിട്ട് 6 മണി വരെ പാരായണവും പ്രഭാഷണവും നടക്കും.തോട്ടം ശ്യാം നമ്പൂതിരി,ഡോ.വി.അച്യുതൻ കുട്ടി എന്നിവർ ആചാര്യൻമാരാകും.നാരായണീയ ദിനമായ ഡിസംബർ 14-ന് രാവിലെ ഏഴുമുതൽ ഡോ.വി.അച്യുതൻക്കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം സമ്പൂർണ്ണ പാരായണം ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കും.

Follow us on :

More in Related News