Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 12:44 IST
Share News :
മലപ്പുറം : തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടന്ന സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ സി പി ഐ എം
നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം.
വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പിന് കാരണമായതായി വിമർശനം. യഥാസമയത്ത് മുന്നണിയെ തിരുത്തി കൊണ്ട് പോവുന്നതിന് പാർട്ടിക്ക് കഴിഞ്ഞില്ല എന്ന വിമർശനവും ഉയർന്ന് വന്നു.
ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വമർശനം ഉയർന്നു.
ന്യൂനപക്ഷങ്ങളെ അകറ്റുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നേതാക്കളിൽ നിന്നുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ എ വിജയരാഘവന്റെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും
യോഗത്തിൽ പറയുന്നു. യോഗത്തിൽ ബിനോയ് വിശ്വത്തിനുമെതിരേയും വിമർശനം ഉണ്ടായി. മലപ്പുറം ജില്ലയിൽ
സിപിഐക്ക് ഉണ്ടായതും കനത്ത തോൽവിയാണെന്നും ആക്ഷേപമുയർന്നു.
Follow us on :
Tags:
More in Related News
Please select your location.