Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നിയൂരിൽ ആഗോള രക്ഷാകർത്യ ദിനം ആഘോഷിച്ചു.

02 Jun 2025 08:57 IST

Jithu Vijay

Share News :


തിരൂരങ്ങാടി : ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ മൂന്നിയൂർ കളത്തിങ്ങൽ പാറയിൽ ആഗോള രക്ഷാകർത്യ ദിനാഘോഷവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ പി.കെ.കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷ്യം വഹിച്ചു.അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ബാറിലെ അഡ്വ: സുൽഫത്ത് ക്ലാസെടുത്തു. യൂനുസ് പടിക്കൽ , ഫൗസിയ അരീപാറ, അപ്പുക്കുട്ടൻ ചേളാരി എന്നിവർ പ്രസംഗിച്ചു. പി.എൽ.വി.ഉമ്മു സമീറ തേഞ്ഞിപ്പലം സ്വാഗതവും മഞ്ജുള ടീച്ചർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News