Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം; വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടത്തി.

06 Jan 2025 21:25 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. റ്റി പ്രതാപൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സീമ ബിനു, ബി. ഷിജു, ബിന്ദു പ്രദീപ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബി രമ, പി. വി ഹരിക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, കെ. എസ് ബിജുമോൻ, ഗീതാ ദിനേശൻ, വി. ആർ അനിരുദ്ധൻ, പ്രമീള രമണൻ, മജിത ലാൽജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News