Thu Jun 5, 2025 8:45 PM 1ST

Location  

Sign In

പ്രളയ പ്രതിരോധ പ്രവർത്തനം; വൈക്കത്ത് മോക്ഡ്രിൽ സംഘടിപ്പിച്ചു.

23 Apr 2025 20:19 IST

santhosh sharma.v

Share News :

വൈക്കം: പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ 

ആറ്റുവേലക്കടവിലാണ് മോക്ക് ഡ്രിൽ നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീ- ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ നടത്തിയത്. വൈക്കം നഗരസഭ, ഉദയനാപുരം, മറവൻതുരുത്ത്, വെച്ചൂർ, തലയാഴം, ടി വി പുരം, ചെമ്പ് , തലയോലപ്പറമ്പ്, മുളക്കുളം, കടുത്തുരുത്തി,കല്ലറ, വെള്ളൂർ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോക്ഡ്രിലാണ് സംഘടിപ്പിച്ചത്. മോക് ഡ്രില്ലിൽ പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്.  വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ എൻ. ജയൻ ഓൺ സൈറ്റ് ഇൻസിഡന്റ് കമാൻഡർ ആയി പ്രവർത്തിച്ചു. അഗ്‌നിരക്ഷാസേനയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി. പ്രതാപ് കുമാർ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റിൽ നിന്ന് കെ.പി. പ്രജീഷ്, ആരോഗ്യ വകുപ്പിൽ നിന്ന് ഡോ. അലക്‌സ് തോമസ്, ഡോ. എൻ.ജി. ജയലാൽ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്നുനടന്ന അവലോകന യോഗത്തിൽ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തഹസിൽദാർ എ. എൻ. ഗോപകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. അജിത് കുമാർ, കില ഡി. ആർ. എം. വിദഗ്ധൻ ഡോ. എസ്. ശ്രീകുമാർ വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News