Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 13:47 IST
Share News :
കോഴിക്കോട് : മലയാള സിനിമകൾ ദേശീയ അന്തർദേശീയ തലങ്ങളിൽ സ്വീകാര്യതയും അംഗീകാരവും നേടി ഉന്നത ശ്രേണിയിൽ നിൽക്കുമ്പോൾ സിനിമ സംഘടനകൾക്കുള്ളിലും സംഘടനകൾ തമ്മിലും ഉള്ള തർക്കങ്ങളും, പരസ്പരം പഴിചാരലും തുടരുന്ന സാഹചര്യത്തിൽ സംഘടനകൾ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർത്തുവാനും തദ്വാര സിനിമാ വ്യവസായത്തിന്റെ ഉന്നമനത്തിനുമായി കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മലയാള ചലച്ചിത്ര കാണികൾ (മക്കൾ) യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു രക്ഷാധികാരി ഷെവലിയർ സി. ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി സി.രമേഷ് . വൈസ് പ്രസിഡന്റ്മാരായ എ. ശിവശങ്കരൻ, ടി.പി.വാസു, വി. ജയൻ ബാലകൃഷ്ണൻ, ജോഷി പോൾ പി. പത്മനാഭൻ വേങ്ങേരി, വി.പി. സനീബ് കുമാർ, ജോസി വി ചുങ്കത്ത്, എ.പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിനോദ നികുതി ഉൾപ്പെടെ വരുമാനം നൽകുന്നതും നിരവധി പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നതുമായ സിനിമ ഒരു വ്യവസായമായി നിലനിർത്തേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്നും ഷാജി എൻ. കരുണൻ ചെയർമാനായിരുന്ന സമയത്ത് തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര കോൺക്ലൈവിൽ തയ്യാറാക്കിയ ചലച്ചിത്രനയം എത്രയും വേഗം പ്രാബല്യത്തിൽ വരുത്തി ഈ മേഖലയിലെ തർക്കങ്ങൾക്ക് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ട് പഠിച്ച് അവലോകനം നടത്തിയാണ് മക്കൾ ഈ ആവശ്യം ഉന്നയിക്കുന്നത്.
Follow us on :
More in Related News
Please select your location.