Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 12:48 IST
Share News :
പെരുവള്ളൂർ : കൂമണ്ണ-വലിയപറമ്പ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെയും ചാരിറ്റി സെല്ലിൻ്റെയും പുതിയ ഓഫിസ് ഉദ്ഘാടനം പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി സുനിൽ നിർവഹിച്ചു. ക്ലബ് ഓഫിസിനൊപ്പം മിനി ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. ചാരിറ്റി സെല്ലിൻ്റെ ഭാഗമായി രോഗികൾക്ക് സഹായകമാകുന്ന കട്ടിൽ, വീൽചെയർ ഉൾപ്പെടെ വിവിധ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പ്രസിഡൻ്റ് സാലിഹ് എരണിക്കൽ അധ്യക്ഷനായി. വാർഡ് മെംബർ റീജ, നിസാർ കൂമണ്ണ സംസാരിച്ചു. റാഷിദ് പാറായി സ്വാഗതവും ടി.പി ഉ നൈസ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.