Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 15:01 IST
Share News :
കോഴിക്കോട് : കോഴിക്കോട് വെച്ച് നടക്കുന്ന ബ്രഹ്മസ്ഥാന വാർഷികത്തിന് മുഖ്യ കാർമ്മികത്വം വഹിക്കാനായി സദ് ഗുരു മാതാ അമൃതാനന്ദമയി ദേവി മെയ് 30 ന് കോഴിക്കോട് എത്തിചേരും. അമ്മയെ ആശ്രമ കവാടത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിക്കും. മെയ് 31, ജൂൺ 1 തിയതികളിലാണ് വാർഷിക പരിപാടി. രണ്ട് ദിവസങ്ങളിലായി അമ്മയുടെ ഭക്തി ഗാനസുധ, പ്രഭാഷണം, ധ്യാനം എന്നിവയുണ്ടാവും.
ഉച്ചയ്ക്കും രാത്രിയിലും അമ്മയുടെ ഭർശനമുണ്ടാവും. അമ്മയെ കാണാനും ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ പങ്കെടുക്കാനുമായി എത്തുന്ന ഭക്ത ജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ സംഘാടക സമിതി ഒരുക്കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും അന്നദാനമുണ്ടാവും പതിനായിരം പേർക്കിരിക്കാവുന്ന പന്തലിൻ്റെ പണിയും അവസാനഘട്ടത്തിലാണ്.
രണ്ട് ദിവസങ്ങളിലും ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ, വിശേഷാൽ പൂജകളും നടക്കും, 31 ന് രാവിലെ 7 മണിക്ക് രാഹുദോഷ നിവാരണ പൂജയും, ജൂൺ 1 ന് രാവിലെ 7 മണിക്ക് ശനിദോഷ നിവാരണ പൂജയും നടക്കും.
മെയ് 28, 29 തിയതികളിലാണ് കലവറ നിറയ്ക്കൽ പത്ര സമ്മേളനത്തിൽ മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, അഡ്വ. പി.കെ.ശ്രീധരൻ നായർ, വേണു താമരശ്ശേരി, എം.പി. പ്രദീപ്കുമാർ, വിനയദാസ്,, ശിവപ്രസാദ്, എൻ.പി. സോമൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.