Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചോസ മിടുക്കരായ വിദ്യാർത്ഥികൾക്ക് സക്കോളർഷിപ്പ് നൽകുന്നു '

24 May 2026 20:15 IST

UNNICHEKKU .M

Share News :


മുക്കം: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നിർധനരായ പത്തു വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പഠനത്തിന് പൂർവ വിദ്യാർത്ഥി സംഘടനയായ ചോസ സ്കോളർഷിപ്പ് നൽകും.പ്രതിവർഷം പതിനായിരം രൂപ വെച്ചായിരിക്കും സ്കോളർഷിപ്പ്.വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചായിരിക്കും അർഹരെ തെരഞ്ഞെടുക്കുക.

പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റായി ഇ പി മുഹമ്മദ് അബ്ദുറഹ്മാനെയും ജനറൽ സെക്രട്ടറിയായി ഒ.ശരീഫുദ്ദീനെയും തെരഞ്ഞെടുത്തു.ടി.അബ്ദുസലാമാണ് (ബാവ ) ട്രഷറർ.

വൈസ് പ്രസിഡൻ്റുമാരായി അഡ്വ.ഉമർ പുതിയോട്ടിൽ, കെ പി വേലായുധൻ, പി ടി യൂനുസ്, ടി ശാഹിർ, ഇ മർവ എന്നിവരെയും സെക്രട്ടറിമാരായി ഇ പി മഹ്റുന്നീസ അൻവർ, യു കെ അബ്ദുസ്സലാം, ഒ.മുജാഹിദ്, മുഹമ്മദ് മോഡ, മിൻഹാജ എന്നിവരെയും തെരഞ്ഞെടുത്തു.

നിർവാഹക സമിതി യോഗത്തിൽ ഇ പി മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷം വഹിച്ചു.അബൂബക്കർ പുതുക്കുടി, അഡ്വ.ഉമർ പുതിയോട്ടിൽ, സി ശുക്കൂർ മാസ്റ്റർ കൂളിമാട്, അബ്ദുല്ല എം കെ, ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News