Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 13:06 IST
Share News :
പരപ്പനങ്ങാടി : ഒറ്റ പ്രസവത്തിലൊന്നിച്ച മൂന്ന് പേർ എസ്.എസ്.എൽ.സിയിൽ ഫുൾ എപ്ലസ് നേടിയതിന് നാടിൻ്റെ ആദരം. പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ മാളിയേക്കൽ മാരാത്തൊടി മിൻഹ, മിസ്ബ, മിസ്ന എന്നീ ഫുൾ എ പ്ലസ് ജേതാക്കളെ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പ്രവർത്തക സമിതിയാണ് ആദരിച്ചത്.
കവി ശ്രീജിത് അരിയല്ലൂർ അവാർഡ് ദാനത്തിന് നേതൃത്വം നൽകി. ചെയർമാൻ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. അധികാരത്തിൽ ജയപ്രകാശ്, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, ചെങ്ങാട്ട് അബ്ദുൽ റഷീദ്, ഹംസ കടവത്ത്, ജമാൽ, അബ്ദുൾ നാസർ വേളക്കാട്, സക്കീർ പരപ്പനങ്ങാടി, മനാഫ് താനൂർ, അഡ്വ. മാഹിർ മൊഹിയദ്ദീൻ, കുട്ടികളുടെ മാതാവ് മാരാത്തൊടി സജീന എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.