Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 19:50 IST
Share News :
തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ ഹൈസ്ക്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക പ്രവർത്തി ദിനം. 5 മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനി ആഴ്ചകൾ അധിക പ്രവർത്തി ദിവസമാകും. എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിവസം തുടർച്ചയായി വരാത്ത 6 ശനി ആഴ്ചകൾ പ്രവർത്തി ദിവസം ആകും. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ അധിക പ്രവർത്തി ദിനം ഇല്ല.
ജൂലൈ 26, സെപ്റ്റംബർ 25 5-7 ക്ലാസുകൾക്ക് പ്രവർത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ 8-10 ക്ലാസുകൾക്ക് പ്രവർത്തി ദിനമായിരിക്കും.
8 മുതൽ10 വരെയുള്ള ക്ലാസുകളിൽ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 9.45 മുതൽ 4.15 വരെയാണ് ഹൈസ്കൂൾ വിഭാഗത്തിലെ പുതുക്കിയ സമയക്രമം. 30 മിനിറ്റ് അധിക പ്രവർത്തി സമയമാകും. രാവിലെ 9:45ന് 8,9,10 ക്ലാസുകളിൽ പിരീഡ് ആരംഭിക്കും. വൈകിട്ട് 4. 15 നാണ് ക്ലാസ് അവസാനിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെ പ്രവർത്തി സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.