Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഐടിഐ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

03 Jan 2026 19:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഗവൺമെൻറ് ഐടിഐ ഏറ്റുമാനൂർ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ' ഒപ്പം 2025-26' എസ് കെ വി ഗവർമെൻറ് യുപി സ്കൂൾ പെരുന്തുരൂത്തിൽ സമാപിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് മെമ്പർ മണിക്കുട്ടൻ വി കെ അധ്യക്ഷനായിരുന്നു സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടിവി ഐടിഐ ഗ്രൂപ്പ് ഇൻസ്പെക്ടർ മനോഹർ കെ കെ സ്കൂൾപി ടി എ പ്രസിഡൻറ് രതീഷ് പി വി ഐടിഐ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ വി എം ഇൻസ്ട്രക്ടർ അനി എം എ എന്നിവർ ആശംസ അറിയിച്ച സമ്മേളനത്തിൽ പ്രോഗ്രാം ഓഫീസർ ജിബിൻ ജോസഫ് സ്വാഗതം പറഞ്ഞു തുടർന്ന് അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ ശർമിള സി ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു എൻഎസ്എസ് വോളണ്ടിയർ വിഷ്ണു എ ഓണമ്പിള്ളി കൃതജ്ഞത പറഞ്ഞു 

ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിദ്യാലയ പരിസരം ശുചിയാക്കി ,ചുമരിൽ ചിത്രം വരച്ചും ,കുട്ടികളുടെ കളിസ്ഥലം നവീകരിച്ചും, ഗവർമെൻറ് ആയുർവേദ ആശുപത്രി ചുമര് വൃത്തിയാക്കി ,രണ്ട് അംഗനവാടികൾ കേന്ദ്രീകരിച്ചും ഹരിത കർമ്മ സേനയുടെ ഒപ്പവും വിവിധ സേവന പ്രവർത്തനങ്ങൾ നടന്നു

Follow us on :

More in Related News