Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി ചാര്‍ജ് വര്‍ധനവ്: തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പന്തം കൊളുത്തി പ്രകടനം നടത്തി

13 Dec 2024 19:15 IST

ജേർണലിസ്റ്റ്

Share News :




തൊടുപുഴ: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

തൊടുപുഴ വ്യാപാര ഭവനില്‍ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം രക്ഷധികാരി ടി. എന്‍. പ്രസന്നകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നൂറു കണക്കിന് വ്യാപാരികള്‍ പങ്കെടുത്ത പന്തം കൊളുത്തി പ്രകടനം ടൗണ്‍ ചുറ്റി പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തു സമാപിച്ചു. സമാപന സമ്മേളനത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം ഏകോപന സമിതി ജില്ലാ ട്രഷറര്‍ ആര്‍. രമേശ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. പി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നാസര്‍ സൈറാ, സെക്രട്ടറിയേറ്റ് മെമ്പര്‍ ഷെരീഫ് സര്‍ഗം, വര്‍ക്കിങ്ങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, ട്രഷറര്‍ അനില്‍ പീടികപറമ്പില്‍, ജനറല്‍ സെക്രട്ടറി സി.കെ നവാസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജോസ് വഴുതനപ്പള്ളി, സുബൈര്‍ എസ്. മുഹമ്മദ്, കെ. പി ശിവദാസ്, ജോസ് തോമസ് കളരിക്കല്‍, ഷിയാസ് എംപീസ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍, യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ഗോപു ഗോപന്‍, ജോര്‍ജ് കുട്ടി ജോസ്, അനസ് പെരുനിലം, വനിതാ വിങ പ്രസിഡന്റ് ലാലി വില്‍സണ്‍, ഗിരിജാ കുമാരി, ഡിമ്പിള്‍ എന്നിവര്‍ പ്രസംഗിച്ചു.



Follow us on :

More in Related News