Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

25 May 2026 16:37 IST

Jithu Vijay

Share News :

കൽപ്പറ്റ : വയനാട് വെണ്ണിയോട് വൈപ്പടിയിൽ വയോധിക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വൈപ്പടി സ്വദേശിനി ഫാത്തിമ (85 ) ആണ് മരിച്ചത്. ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് ആണ് സംശയം. സ്വർണാഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ട്.


മാലയും കമ്മലും ഉൾപ്പെടെയാണ് കവർന്നത്. അടുത്ത് താമസിക്കുന്ന ഇളയ മകൻ ഉസ്മാൻ വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് പരിക്കുണ്ട്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കമ്പളക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News