Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ബേദഗതി ബില്ലിനെതിരെ ദിശ തൃത്താല പ്രമേയം അവതരിപ്പിച്ചു

27 Apr 2025 03:16 IST

ISMAYIL THENINGAL

Share News :

ദോഹ: കെഎംസിസി ഖത്തർ തൃത്താല മണ്ഡലം നടത്തുന്ന നേതൃത്വ പരിശീലന വിംഗ് "ദിശ തൃത്താല" വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചു. വെള്ളിയാഴ്ച കെഎംസിസി ഹാളിൽ നടന്ന സെഷനിൽ വിംഗ് കോർഡിനേറ്റർ സാദിക്ക് ടി.കെ പ്രമേയം വായിച്ചു. 


ഭരണ ഘടനയുടെ ആർട്ടിക്കിൾ 25,26, 29 എന്നിവയിൽ ഉറപ്പു നൽകിയിട്ടുള്ള മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഭേദഗതിയിലൂടെ ലംഖിക്കുന്നുണ്ടെന്നും വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മാനേജ്മെന്റുകളിൽ ഇസ്ലാമിക വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണെന്നും ഭേതഗതിയിലൂടെ സർക്കാർ ഏജൻസികൾക്ക് വിശ്വാസ സ്വാതന്ത്ര്യങ്ങൾക്ക് എതിരായി കടന്നു കയറാനുള്ള സാഹചര്ര്യം ഒരുക്കുകയാണെന്നും പ്രമേയത്തിൽ സൂചിപ്പിച്ചു.


ഇസ്ലാമിക നിയമങ്ങൾ (ശരീഅത്ത്) അനുസരിച്ച് സ്ഥാപിക്കപ്പെട്ട വഖഫ് സ്വത്തുക്കളുടെ മതപരമായ സ്വഭാവം മാറ്റിമറിക്കുന്ന വിധത്തിലുള്ള ഭേദഗതികൾ മുസ്ലിം സമുദായത്തിന്റെ മത-സാംസ്കാരിക അവകാശങ്ങളെ ഹനിക്കുന്നതാണെന്നും, സർവേ ഓഫ് ഇന്ത്യയ്ക്ക് വഖഫ് സ്വത്തുക്കളുടെ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള അധികാരം നൽകുന്നത് നിലവിലുള്ള വഖഫ് ബോർഡുകളുടെ അധികാരങ്ങളെ നിഷേധിക്കുന്നതാണെന്നും, ഇതിലൂടെ വഖഫ് സ്ഥാപനങ്ങളിലേക്ക് സർക്കാരിന്റെ നിയന്ത്രണം കടത്തിക്കൊണ്ടുവന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന മത സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയിടുന്നു എന്നും പ്രമേയത്തിൽ സൂചിപ്പിച്ചു.


 വഖഫ് ഭേദഗതി ബിൽ 2024 അടിയന്തിരമായി പിൻവലിക്കണമെന്നും വഖഫ് സ്വത്തുക്കളുടെ സ്വയംഭരണാവകാശം സംരക്ഷിച്ചുകൊണ്ട് ഭരണഘടനയുടെ മതേതര സ്വഭാവവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുവരുത്തുന്ന വിധത്തിൽ മാത്രം നിയമനിർമ്മാണങ്ങൾ നടത്തണമെന്നും പ്രമേയത്തിലൂടെ ദിശ തൃത്താല ആവശ്യപ്പെട്ടു.


Follow us on :

More in Related News