Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 21:44 IST
Share News :
തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് വർധിക്കുന്നതിനിടയിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി സർക്കാർ. ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുത്തുന്നത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.
വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലായിരുന്നു.
വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ലോഡ് മാനോജ്മെൻ്റ്, പവർക്കട്ടും ലോഡ് ഷെഡ്ഡിങും പോലെ മുൻകൂട്ടി അറിയിക്കില്ല. അതാത് പ്രദേശങ്ങളുടെ വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയുടെ പരിധിക്കപ്പുറത്തേക്ക് കടക്കുമ്പോഴായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സമയങ്ങളിൽ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കും.
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.