Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2025 18:45 IST
Share News :
വോട്ടെണ്ണല്‍ 13 ന്; ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു
കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളില്‍തന്നെയാണ് ശനിയാഴ്ച(ഡിസംബര്‍ 13) രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ നടക്കുക.
ഇവയ്ക്കു പുറമേ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഡിവിഷന് ഒന്നെന്ന കണക്കില്‍ 23 ടേബിളുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ രാവിലെ ഏഴിന് വോട്ടെണ്ണല്‍ നടക്കുന്ന ഹാളുകളിലേക്ക് മാറ്റും. അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത് പൂര്‍ത്തിയായാലുടന്‍ യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ ബൂത്തിലെയും വോട്ടുകള്‍ എണ്ണിത്തീരുന്നതനുസരിച്ച് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും.
സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍ക്കും പാസ് ഉള്ള കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം.
ആകെ 5281 സ്ഥാനാര്‍ഥികളാണ് (ജില്ലാ പഞ്ചായത്ത്- 83, ബ്ളോക്ക് പഞ്ചായുകള്‍- 489, ഗ്രാമപഞ്ചായത്തുകള്‍- 4032, നഗരസഭകള്‍-677)
ജില്ലയില്‍ ജനവിധി തേടിയത്.
*ബ്‌ളോക്കുകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. അവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ ബ്രാക്കറ്റില്‍*
*1 വൈക്കം* -സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം.
(തലയാഴം,ചെമ്പ്, മറവന്‍തുരുത്ത് ,ടി.വി. പുരം,വെച്ചൂര്‍, ഉദയനാപുരം)
*2.കടുത്തുരുത്തി* -സെന്‍റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടുത്തുരുത്തി(കടുത്തുരുത്തി,കല്ലറ,മുളക്കുളം, ഞീഴൂര്‍,തലയോലപ്പറമ്പ്,വെള്ളൂര്‍)
*3.ഏറ്റുമാനൂര്‍* -സെന്‍റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അതിരമ്പുഴ(തിരുവാര്‍പ്പ്,അയ്മനം,അതിരമ്പുഴ ,ആര്‍പ്പൂക്കര,നീണ്ടൂര്‍,കുമരകം)
*4.ഉഴവൂര്‍* -ദേവമാതാ കോളജ്,കുറവിലങ്ങാട്
(കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം,മാഞ്ഞൂര്‍).
*5.ളാലം* -കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, പാലാ(ഭരണങ്ങാനം,കരൂര്‍ ,കൊഴുവനാല്‍,കടനാട്,,മീനച്ചില്‍,മുത്തോലി)
*6.ഈരാറ്റുപേട്ട* -സെന്‍റ് ജോര്‍ജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം.(മേലുകാവ്, മൂന്നിലവ്,പൂഞ്ഞാര്‍,പൂഞ്ഞാര്‍ തെക്കേക്കര,തലപ്പലം,തീക്കോയി,തലനാട്,
തിടനാട്)
*7.പാമ്പാടി* -ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍,വെളളൂര്‍(മണര്‍കാട്, എലിക്കുളം, കൂരോപ്പട ,പാമ്പാടി,പള്ളിക്കത്തോട്, മീനടം, കിടങ്ങൂര്‍)
*8.പള്ളം* -ഇന്‍ഫന്‍റ് ജീസസ് ബഥനി കോണ്‍വെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണര്‍കാട്(അയര്‍ക്കുന്നം, പുതുപ്പള്ളി,പനച്ചിക്കാട്, വിജയപുരം,കുറിച്ചി)
*9.മാടപ്പള്ളി* -എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശേരി
(മാടപ്പള്ളി ,പായിപ്പാട് ,തൃക്കൊടിത്താനം, വാഴപ്പള്ളി,വാകത്താനം)
*10.വാഴൂര്‍* -സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പാരിഷ് ഹാള്‍ നെടുംകുന്നം(ചിറക്കടവ്,കങ്ങഴ,നെടുംകുന്നം,വെള്ളാവൂര്‍ ,വാഴൂര്‍, കറുകച്ചാല്‍)
*11.കാഞ്ഞിരപ്പള്ളി* -സെന്‍റ് ഡൊമനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പളളി.(എരുമേലി,കാഞ്ഞിരപ്പള്ളി,കൂട്ടിക്കല്‍,മണിമല, മുണ്ടക്കയം,പാറത്തോട് , കോരൂത്തോട്.)
*നഗരസഭകള്‍*
*ചങ്ങനാശേരി* - നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, ചങ്ങനാശേരി.
*കോട്ടയം* - ബേക്കര്‍ സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം.
*വൈക്കം* - നഗരസഭാ കൗണ്‍സില്‍ ഹാള്‍, വൈക്കം.
*പാലാ* - നഗരസഭാ കൗണ്‍സില്‍ ഹാള്‍, പാലാ.
*ഏറ്റുമാനൂര്‍* - എസ്.എഫ്.എസ്. പബ്ലിക് സ്‌കൂള്‍, ഏറ്റുമാനൂര്‍.
*ഈരാറ്റുപേട്ട* - അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജ് ഗോള്‍ഡന്‍
ജൂബിലി ബ്ലോക്ക്.
Follow us on :
Tags:
More in Related News
Please select your location.