Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ചെമ്പ് ഏനാദി സ്വദേശി കൈരളിയെ ആദരിച്ചു.

06 Mar 2025 17:36 IST

santhosh sharma.v

Share News :

ചെമ്പ്: സംസ്ഥാനതലത്തിൽ മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള അവാർഡിന് അർഹയായ ചെമ്പ് ഗ്രാമപഞ്ചായത്ത് 106-ാം നമ്പർ അംഗനവാടിയിലെ ഹെൽപ്പർ ഏനാദി കുമർത്തുശേരിയിൽ വീട്ടിൽ കൈരളിയെ ആദരിച്ചു.ചെമ്പ് ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിക്കൽ സംഘടിപ്പിച്ചത്. ഇവരുടെ വസതിയിലെത്തി ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.ജെ.സണ്ണി ഷാൾ അണിയിച്ച് അനുമോദിച്ചു. വാർഡ് പ്രസിഡൻ്റ് സദാനന്ദൻ മാലിപ്പുറത്ത് അധ്യക്ഷതവഹിച്ചു. എസ്.ജയപ്രകാശ്, കെ.കെ.കൃഷ്ണകുമാർ, ബി.രവീന്ദ്രൻ, കെ.ആർ ശിവൻ, ടി.പി. അരവിന്ദാക്ഷൻ, എം.വി.തോമസ്, എ.എം.സോമൻ, മണിയപ്പൻ കറുകകണ്ടത്തിൽ, ടി.വി.മനോജ്, കെ.ആർ.ജയരാജ്, ഇ.കെ.സരോജം, പി.എസ്.ജോഷി, സി.കെ.രാധാമണിയമ്മ, ലേഖ ചന്ദ്രബാബു, ഉമസുരേന്ദ്രൻ, അഭിലാഷ് മുണ്ടാറ്റിത്തറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News