Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് വെല്‍നസ് ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

23 Sep 2026 10:04 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് കൈയ്യിലെ കൊഴുപ്പ് നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനിയായ വി.ജി. വിദ്യ (45) ആണ് മരിച്ചത്. ചങ്ങനാശേരി - തിരുവല്ല റോഡില്‍ ളായിക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ വെല്‍നസ് ക്ലിനിക്കിലാണ് വീട്ടമ്മ ചികിത്സയ്ക്കെത്തിയത്. എന്നാല്‍ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. രണ്ടു ദിവസമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. വീട്ടമ്മയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ക്ലിനിക്കിലെ ചികിത്സാപിഴവാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച്‌ ക്ലിനിക്കിനെതിരേ തിരുവല്ല പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Follow us on :

More in Related News