Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 16:47 IST
Share News :
നടുറോഡിൽ വേദി കെട്ടി; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി
കൊച്ചി: ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി.
തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവമുണ്ടായത്. പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനായാണ് റോഡ് ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയത്. രണ്ട് വരിയിലുള്ള റോഡിലെ ഒരു വരിയിലെ ഗതാഗതം മുടക്കിയാണ് വേദി നിർമിച്ചത്. ഇതോടെ ഈ ഭാഗത്തെ രണ്ട് വരിയിലേയും വാഹനങ്ങൾ ഒരു ഭാഗത്തിലൂടെ പോവുകയായിരുന്നു.
നിയമവിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചെങ്കിലും പാർട്ടി പ്രവർത്തകർ നിർമാണവുമായി മുന്നോട്ടുപോവുകയായിരുന്നു. സമ്മേളനം രാത്രി സമാപിച്ച ശേഷമാണ് പ്രവർത്തകർ സ്റ്റേജ് നീക്കിയത്. നിയമവിരുദ്ധമായി സ്റ്റേജ് കെട്ടിയതിന്റെ പേരിൽ അഞ്ഞൂറോളം പേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.