Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 17:27 IST
Share News :
തിരൂരങ്ങാടി : കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ ഓണത്തെ വരവേറ്റ് വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചുകുട്ടികൾ അണിനിരന്ന ഘോഷയാത്രയാണ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയത്. കെ.ജി. വിദ്യാർത്ഥി വസുദേവും എൽ.പി. വിദ്യാർത്ഥി ഹെവിൻ ദാസും മാവേലിയായി വേഷമിട്ടത് ഏറെ ശ്രദ്ധേയമായി.
രാവിലെ നടന്ന ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് പി.വി.പി. മുസ്തഫ, എസ്.ആർ.ജി. കൺവീനർ പ്രതീപൻ മാസ്റ്റർ, വിദ്യാരംഗം കൺവീനർ സുവിത ടീച്ചർ, പി.ടി.എ. അംഗങ്ങളായ ആബിദ് പൂത്തട്ടായി, മൈമൂന, ഗിരീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ പ്രശാന്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷബീറലി നന്ദിയും പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച് പൂക്കളമത്സരം, വടംവലി തുടങ്ങിയ കായികമത്സരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് ഓണസദ്യയും വിളമ്പി. അധ്യാപകരായ അഷ്റഫ്, ഹുസൈൻ കുട്ടി, അബ്ദുള്ള, നഫ്ജാൻ, ജസീൽ, സനുരാജ്, സജീവൻ, സിദ്ദീഖ്, അബ്ദുറഹ്മാൻ, നിതീഷ്, ഷീജ, സുമിന, രമ്യ, പ്രീത, സോണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.