Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷാപ്രവർത്തന പരാമർശം; മുഖ്യമന്ത്രിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് പോലീസ്

07 Dec 2024 14:40 IST

Shafeek cn

Share News :

നവകേരള യാത്രക്കിടിയിലെ രക്ഷാ പ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രേരണാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് പോലിസ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹര്‍ജി നല്‍കിയത്. ഇതിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.


എറണാകുളം സിജെഎം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരായ ഡിവൈഎഫ്‌ഐ ആക്രമണം രക്ഷാപ്രവര്‍ത്തനമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്. രക്ഷാപ്രവ!ര്‍ത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.


നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ഡി?വൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചിരുന്നു. ആലപ്പുഴയിലും കോതമംഗലത്തും ഉള്‍പ്പെടെ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും സംഭവത്തെ 'രക്ഷാപ്രവര്‍ത്തന'മെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.


Follow us on :

More in Related News