Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 11:23 IST
Share News :
ദില്ലി: ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക പേജ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിര്‍ദേശം നൽകുനി. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. അമൃത്സറിലും ചണ്ഡീഗഡിലും അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ജമ്മുവിൽ സുരക്ഷ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉന്നതതലയോഗം വിളിച്ചു. ഒമർ ഒബ്ദുള്ള നിലവിൽ ജമ്മുവിലെത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.